ദുബൈ: അബൂദാബി പണ്ട് പലരുടെയും സ്വപ്ന ഭൂമിയായിരുന്നെന്നും ഈ നഗരത്തില്‍ താമസിക്കുന്നവര്‍ ഭാഗ്യവാന്മാരാണെന്നും സിനിമാ താരം മമ്മൂട്ടി. പുതിയ ചിത്രമായ റൊഷാക്കിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അദ്ദഹം. അബൂദബി ഡെല്‍മ മാളിലാണ് മമ്മൂട്ടി എത്തിയത്. പ്രവാസികളുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിച്ച സ്ഥലമാണ് അബൂദാബി. പണ്ടൊക്കെ അബൂദാബി പുതിയാപ്ലക്ക് നാട്ടില്‍ വന്‍ ഡിമാന്‍ഡായിരുന്നു. സിനിമക്ക് ഒരുപാട് ആനുകൂല്യങ്ങളും പിന്തുണയും നല്‍കുന്നവരാണ് അബൂദബി സര്‍ക്കാര്‍. സിനിമയെ വളര്‍ത്തുന്നത് പ്രേക്ഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരങ്ങളായ ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി, മേക്കപ്പ്മാന്‍ ജോര്‍ജ്, ട്രൂപ് ഗ്ലോബല്‍ ഫിലിംസ് ചെയര്‍മാന്‍ അബ്ദുല്‍ സമദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Comments are closed for this post.