കൊല്‍ക്കത്ത: മോശം കാലാവസ്ഥയെ തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കി. സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയര്‍ബേസിലിലാണ് കോപ്ടര്‍ ഇറക്കിയത്. ലാന്‍ഡിങ്ങിനിടെ മമതക്ക് നിസാര പരിക്കേറ്റെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ സഞ്ചരിക്കുന്നതിനിടെ കോപ്ടര്‍ കുലുങ്ങിയതിനാല്‍ മുഖ്യമന്ത്രിയുടെ അരയ്ക്കും കാലിനും പരുക്കേറ്റെന്നും അധികൃതര്‍ വ്യക്തമാക്കി.
കനത്ത മഴയെ തുടര്‍ന്നാണ് ഹെലികോപ്ടറിന് സഞ്ചരിക്കാനാകാതെ നിലത്തിറക്കിയത്. ജല്‍പായ്ഗുരിയില്‍ നിന്ന് ബാഗ്‌ദോഗ്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മമതാ ബാനര്‍ജി. പരിക്കിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മോശം കാലാവസ്ഥയില്‍ ഹെലികോപ്റ്റര്‍ കുലുങ്ങാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് തീരുമാനിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പ്രാഥമിക ചികിത്സക്ക് ശേഷം വിമാനത്താവളത്തിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്ത മുഖ്യമന്ത്രിയി കൊല്‍ക്കത്തയിലേക്ക് വിമാനത്തില്‍ തിരിച്ചു.
Comments are closed for this post.