
കൊല്‍ക്കത്ത: മുപ്പതില്‍ 26 സീറ്റും നേടുമെന്ന് ഒരു നേതാവ് പറഞ്ഞു. എന്തുകൊണ്ട് 30 സീറ്റും അവകാശപ്പെടുന്നി- അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് മമത നന്ദിഗ്രാമില്‍. നാല് സീറ്റ് മാത്രം എന്തിന് ബാക്കിവച്ചു. കിട്ടാന്‍ പോകുന്നത് രസഗുള മാത്രമായിരിക്കുമെന്നും മമതാ ബാനര്‍ജി പരിഹസിച്ചു.
പശ്ചിമബംഗാളില്‍ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 30 സീറ്റുകളില്‍ ഇരുപത്തിയാറിലും ബിജെപി ജയിക്കുമെന്ന വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു അമിത് ഷാ. ബിജെപിക്കായി വോട്ടു ചെയ്ത ബംഗാളിലെ സ്ത്രീകള്‍ക്ക് നന്ദി പറയുന്നതായും അമിത് ഷാ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പശ്ചിമബംഗാളില്‍ ഇരുനൂറില്‍ അധികം സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നത് അനുസരിച്ച് ആദ്യഘട്ടത്തിലെ ബംഗാളിലെ വോട്ടിങ് 84.13 ശതമാനമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. എന്നാല്‍ ബംഗാളിലെ ജനങ്ങള്‍ക്ക് ആരെയാണ് വേണ്ടതെന്ന് ആദ്യഘട്ടത്തിലെ വോട്ടിങ് ശതമാനം വ്യക്തമാക്കുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.