2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇത് മോദിയുടെ നിര്‍ദ്ദേശമനുസരിച്ചാണോ; തെരഞ്ഞെടുപ്പ് എട്ടുഘട്ടമായി നടത്താനുള്ള തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മമത

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുളള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയുടെ ഗൂഢാലോചനയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി മോദിയുടേയും അമിത് ഷായുടേയും നിര്‍ദ്ദേശാനുസരണമാണോയെന്നും മമത ചോദിച്ചു.

സീറ്റുകളുടെ എണ്ണം ബംഗാളിലേതിന് ഏകദേശം തുല്യമായ തമിഴിനാട്ടില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമാണ്. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി പശ്ചിമബംഗാളില്‍ വന്ന് പ്രചരണം നടത്താന്‍ മോദിയ്ക്കും അമിത്ഷായ്ക്കും സൗകര്യം ഒരുക്കാനാണോ ഇതെന്നും മമത ചോദിച്ചു. എട്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തിയാലും തങ്ങള്‍ തന്നെ വിജയിക്കും. എല്ലാ ഗൂഢാലോചനകളേയും പരാജയപ്പെടുത്തും. അപമാനിക്കാനുള്ള നീക്കത്തിന് ബംഗാളിലെ ജനങ്ങള്‍ മറുപടി നല്‍കും.

രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചാണ് ബി.ജെ.പി ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും മമത ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.