2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിക്കെതിരെ സുവേന്ദു അധികാരി; പോരാട്ടം മുറുകും

 

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ പോരാട്ടത്തിന്റെ കനം കൂടി. മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മമതയുടെ അടുത്തയാളായിരുന്ന സുവേന്ദു അധികാരിയെ പ്രഖ്യാപിച്ചു. പരസ്പരം മത്സരത്തിനായി ഇരുവരും നേരത്തെ വെല്ലുവിളിച്ചിരുന്നു.

സിറ്റിങ് മണ്ഡലമായ ഭോവനിപുര്‍ വിട്ടാണ് മമത നന്ദിഗ്രാമില്‍ മത്സരിക്കുന്നത്. സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മമത നന്ദിഗ്രാമില്‍ സ്ഥാനാര്‍ഥിയാവുന്ന കാര്യം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ സുവേന്ദു അധികാരിയുടെ സ്ഥാനാര്‍ഥിത്വം ബി.ജെ.പിയും പ്രഖ്യാപിക്കുകയായിരുന്നു.

മമതയ്ക്ക് കീഴില്‍ ഗതാഗത പരിസ്ഥിതി മന്ത്രിയായിരുന്ന സുവേന്ദു അധികാരി കഴിഞ്ഞ ഡിസംബറിലാണ് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2016 മുതല്‍ നന്ദിഗ്രാം എം.എല്‍.എയാണ് സുവേന്ദു അധികാരി. ബി.ജെ.പിയുടെ ബംഗാളിലെ മുഖം തന്നെ ഇപ്പോള്‍ സുവേന്ദു അധികാരിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.