2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

20-20യും മതിയാക്കി ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക

ലങ്ക: യോര്‍ക്കര്‍ സ്പെഷ്യലിസ്റ്റും ബൗളിങ് ആക്ഷന്‍ കൊണ്ട് ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നവുമായിരുന്ന ശ്രീലങ്കന്‍ ഇതിഹാസ താരം ലസിത് മലിങ്ക ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതോടെ ക്രിക്കറ്റില്‍ നിന്നും അദ്ദേഹം പൂര്‍ണമായി പടിയിറങ്ങിയിരിക്കുകയാണ്.

ടെസ്റ്റ്, ഏകദിനം എന്നിവയില്‍ നിന്നും മലിങ്ക നേരത്തേ വിരമിച്ചിരുന്നു. 2011ലായിരുന്നു ടെസ്റ്റില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ല്‍ ഏകദിനവും മലിങ്ക മതിയാക്കിയിരുന്നു.

സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ടി20യിലെ താന്‍ നേടിയ വിക്കറ്റുകളുടെ വീഡിയോയും മലിങ്ക ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ ഷൂസ് വിശ്രമിച്ചാലും കളിയോടുള്ള ഇഷ്ടം വിശ്രമിക്കില്ലെന്നാണ് വിഡിയോക്ക് മലിങ്ക അടിക്കുറിപ്പിട്ടിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.