
ചെന്നൈ: മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അദീബ് അഹമ്മദ് തമിഴ്നാട്ടില്‍ പിടിയിലായി. മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരിട്ടുവരികയായിരുന്നു.
ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കുന്നതിനിടെ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. അഴിമതിക്കേസുകളിലും ഇയാള്‍ വിചാരണ നേരിടുന്നുണ്ട്. നേരത്തെ 33 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു.
എന്നാല്‍ രാഷ്ട്രീയ ഉന്നതതല ഇടപെടലുകള്‍ ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടിയ മാലദ്വീപ് കോടതി ആ വിധി റദ്ദാക്കി പുതിയ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.