ബെംഗളൂരു: മലയാളി യുവതിയെ പീഡിപ്പിച്ച കേസില്‍ ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍. ബെംഗളൂരുവില്‍ ബൈക്ക് ടാക്‌സി ഡ്രൈവറായ അറഫാത്ത്, സുഹൃത്ത് ഷഹാബുദ്ദീന്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഫ്രീലാന്‍സ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി കേരളത്തില്‍നിന്ന് ബെംഗളൂരുവില്‍ എത്തിയ പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. സുഹൃത്തിനെ വീട്ടില്‍ സന്ദര്‍ശിച്ചശേഷം രാത്രി വൈകി മടങ്ങാനാണ് പെണ്‍കുട്ടി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്.
എന്നാല്‍ ബൈക്ക് ടാക്‌സിയുമായെത്തിയ അറഫാത്ത്, യുവതിയെ തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തായ ഷഹാബുദ്ദീനെ വിളിച്ചുവരുത്തി. ഇയാളും യുവതിയെ പീഡനത്തിനിരയാക്കി.
ഇവിടെനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ ശനിയാഴ്ച രാവിലെയാണ് സുഹൃത്തുക്കള്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീടാണ് പരാതി നല്‍കിയത്. പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.
Comments are closed for this post.