സൗഊദി സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യ മലയാളിയായി മലപ്പുറം സ്വദേശി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഫസിലാണ് ദഹ്‌റാന്‍ കിങ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സില്‍ (കെ.എഫ്.യു.പി) നിന്ന് ഡോക്ടറേറ്റ് നേടി ചരിത്രം രചിച്ചത്. സിവില്‍ എഞ്ചിനീയറിങ്ങിലെ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ക്കാണ് ഡോക്ടറേറ്റ്.
സൗദി ലുലു കിഴക്കന്‍ പ്രവിശ്യ മുന്‍ റീജിയണല്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീറിന്റേയും ഷക്കീല അബ്ദുല്‍ ബഷീറിന്റെയും മകനാണ് ഡോ. മുഹമ്മദ് ഫസില്‍. പത്തനംതിട്ട മുസ് ലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ബി.ടെക് പൂര്‍ത്തിയാക്കിയ ഫസില്‍ കൊല്ലം ടി.കെ.എം കോളജ് ഓഫ് എഞ്ചിനീയറിങ്ങില്‍ എം.ടെക്കും നേടി. തുടര്‍ന്നാണ് കെ.എഫ്.യു.പി.എമ്മില്‍ പി.എച്ച്.ഡിക്ക് പ്രവേശനം നേടിയത്. പഠന കാലയളവില്‍ കെ.എഫ്.യു.പി.എമ്മിലെ സിവില്‍ ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ലക്ചററായി സേവനം അനുഷ്ഠിച്ചിരുന്നു. ഈ കാലയളവില്‍ നിരവധി ജേര്‍ണലുകളും, കോണ്‍ഫറന്‍സ് പേപ്പറുകളും ബുക്ക് ചാപ്റ്ററുകളും ഫസിലിന്റേതായി പുറത്തുവന്നിട്ടുണ്ട്.
മുഹമ്മദ് ഫവാസ്, ഫഹീം അബ്ദുല്‍ ബഷീര്‍, ഹാറൂണ്‍ ബഷീര്‍ എന്നിവരാണ് ഫസിലിന്റെ സഹോദരങ്ങള്‍. ഷഹ്‌മ ഉസ്മാനാണ് ഭാര്യ. മക്കള്‍ ഫര്‍ഹ, ഇഹ്‌സാന്‍.
Comments are closed for this post.