2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കാണാതായ മലയാളി സൈനികന്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

നാസിക്: നാസിക്കിലെ സൈനിക ക്യാംപില്‍ നിന്ന് കാണാതായ മലയാളി സൈനികന്‍ മരിച്ചനിലയില്‍. നാസിക്കിലെ ദേവലാലില്‍ നിന്നാണ് മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം ലഭിച്ചത്. കൊല്ലം ഏഴുകോണ്‍ സ്വദേശിയായ റോയി മാത്യു (33) വിന്റെ മൃതദേഹമാണ് ലഭിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 25 മുതലാണ് റോയിയെ കാണാതായത്. സേനയ്ക്കുള്ളില്‍ തൊഴില്‍ പീഡനമുണ്ടെന്ന് റോയി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 25 മുതല്‍ റോയി മാത്യുവിനെ കാണാതാവുന്നത്. മഹാരാഷ്ട്രയിലെ ഒരു ഓണ്‍ലൈന്‍ മാധ്യമം സൈനിക ക്യാംപുകളെ പറ്റി നടത്തിയ ഒളിക്യാമറ റിപ്പോര്‍ട്ടിങ്ങില്‍ റോയിയുടെ അഭിപ്രായവും പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തെ പറ്റി ധാരണയില്ലാതിരുന്ന റോയി, ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.

25നാണ് അവസാനമായി റോയി ഭാര്യയെ വിളിച്ചത്. കാണാതായ റോയിയുടെ മൃതദേഹം കണ്ടെത്തിയെന്ന് രാവിലെയാണ് സൈനിക ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.