2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഏഷ്യന്‍ അത്‌ലറ്റിക്‌സ്; ശ്രീ ശങ്കറിന് വെളളി മെഡല്‍; ഒളിമ്പിക്‌സ് യോഗ്യത

ബാങ്കോങ്: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വെളളി മെഡല്‍ സ്വന്തമാക്കി മലയാളി താരം എം. ശ്രീശങ്കര്‍. ലോങ് ജമ്പ് ഇനത്തിലാണ് താരം മെഡല്‍ സ്വന്തമാക്കി 2024ല്‍ പാരിസില്‍ നടക്കുന്ന ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. ഒളിമ്പിക്‌സ് യോഗ്യതക്ക് വേണ്ട 8.27 യോഗ്യതാ മീറ്റര്‍ ചാടിക്കടന്നാണ് താരം ഒളിമ്പിക്‌സ് ടിക്കറ്റ് ഉറപ്പിച്ചത്. 8.37 മീറ്ററാണ് ശ്രീ ശങ്കര്‍ ചാടിക്കടന്നത്.8.40 മീറ്റര്‍ ദൂരം ചാടിയ ചൈനീസ് തായ്‌പേയുടെ യു ടാങ് ലിന്നിനാണ് സ്വര്‍ണം. 8.08 മീറ്ററുമായി ചൈനയുടെ മിന്‍ഗുന്‍ യാങ് വെങ്കലം നേടി.

മീറ്റില്‍ നാല് ശ്രമങ്ങളിലും എട്ട് മീറ്റര്‍ പിന്നിടാന്‍ ശ്രീശങ്കറിനായി. മുമ്പ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ശ്രീശങ്കര്‍ വെള്ളി നേടിയിരുന്നു. രണ്ടാം തവണയാണ് താരം ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്. ടോക്യോ ഒളിമ്പിക്‌സില്‍ യോഗ്യത റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. രാജ്യത്തിനായി വെളളി മെഡല്‍ കരസ്ഥമാക്കിയ താരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിട്ടുണ്ട്.

‘ഏഷ്യന്‍ അത്!ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ വെള്ളി മെഡല്‍ നേടിയ എം. ശ്രീശങ്കറിന് അഭിനന്ദനങ്ങള്‍. ഈ പ്രകടനത്തോടെ 2024ലെ പാരിസ് ഒളിമ്പിക്‌സിനുള്ള യോഗ്യത കൂടി നേടി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീശങ്കര്‍. ഭാവിയിലും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlights:malayali long jumper sreeshankar qualify for olympics


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.