ജുബൈല്‍: ടാങ്കറിന് തീപിടിച്ച് സഊദിയിൽ മലയാളി മരിച്ചു. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന്‍ നായര്‍ (56) ആണ് മരിച്ചത്. പെട്രോളുമായി പോയ ടാങ്കറിനാണ് തീപിടിച്ചത്. ഞായറാഴ്ച ജുബൈല്‍-അബുഹദ്രിയ റോഡിലായിരുന്നു സംഭവം.
ഇന്ധനവുമായി പോകവെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. തീപിടിച്ചതിനെ തുടർന്ന് അനില്കുമാറിന് സാരമായി പൊള്ളലേൽക്കുകയും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു. ടാങ്കര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.
സഊദിയിൽ 14 വര്‍ഷമായി അനില്‍കുമാര്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Comments are closed for this post.