കുവൈത്ത് സിറ്റി: പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തില്‍ അന്തരിച്ചു. തലശേരി സ്വദേശി അബ്ദുല്‍ കരീം ആണ് മരിച്ചത്. 61 വയസായിരുന്നു. ഗ്രാന്റ് ഹൈപ്പര്‍ ഫര്‍വാനിയ ക്യാമ്പ് ബോസ് ആയി ജോലി ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞു വന്നശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് സൂചന. പെരിങ്ങാടി കുറ്റി പറമ്പത്ത് പരേതരായ അബ്ദുറഹ്മാന്റെയും, ആയിഷയുടെയും മകനാണ്. ഭാര്യ: തലശ്ശേരി റഹ്മത്ത് മന്‍സില്‍ റുക്‌സാന. മക്കള്‍: ആദില്‍ (ഖത്തര്‍), ഫര്‍ഹാന, ആലിയ. മരുമകള്‍: ഷാന ഷെറിന്‍.
മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Comments are closed for this post.