ശ്രീനഗര്‍: ജമ്മു കശ്മിരില്‍ ബി.എസ്.എഫ് ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മലയാളി സൈനികന്‍ മരിച്ചതായി വിവരം. ഇടുക്കി ഇരട്ടയാര്‍ സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്. ബിഎസ്എഫ് ജവാനായിരുന്നു അനീഷ്.
തണുപ്പ് നിയന്ത്രിക്കാന്‍ വെച്ചിരുന്ന ഹീറ്ററില്‍ നിന്നാകാം തീപടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.തീപിടിച്ചതിനെത്തുടര്‍ന്ന് ടെന്റില്‍ നിന്ന് എടുത്തുചാടിയ അനീഷ് പതിനഞ്ചടിയോളം താഴേക്ക് പതിച്ചു. വീഴ്ച്ചയില്‍ തലയ്ക്ക് പരുക്കേറ്റാണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യയും സൈനിക ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്.
Comments are closed for this post.