റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. കായംകുളം പുരയിടത്തിൽ ഇഞ്ചക്കൽ മിറാഷ് മൻസൂർ (38) ആണ് റിയാദിലെ അൽജസീറ ആശുപത്രിയിൽ വെച്ച് മരിച്ചത്. പന്ത്രണ്ട് വർഷത്തോളമായി സഊദിയിലുള്ള മിറാഷ് റിയാദിൽ കുഡു ഫാസ്റ്റ്ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. റിയാദ് ടാകീസിന്റെ സജീവ പ്രവർത്തകനായിരുന്നു.
പിതാവ്: മൻസൂർ, മാതാവ് സാജിദാ ബീവി. ഭാര്യ: ഹസീന. രണ്ട് കുട്ടികളുണ്ട്. മൃതദേഹം ഇവിടെ ഖബറടക്കുന്നതുമായി ബന്ധപ്പെട്ടനിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി സാമൂഹ്യ പ്രവർത്തകൻ മുജീബ് കായംകുളം രംഗത്തുണ്ട്.
Comments are closed for this post.