രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന മലയാളികള്‍. വരവിനേക്കാളധികം ചിലവാണ് ഒരു സാധാരണ മലയാളിക്ക് പ്രതിമാസമുണ്ടാകുന്നത്. അടുത്തിടെ വന്ന റിപ്പോര്‍ട്ട് പ്രകാരം പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ച് നാല് മാസത്തിനുള്ളില്‍ ഒരു ശരാശരി കേരള കുടുംബത്തിന്റെ പ്രതിമാസ ചെലവ് 5,000 മുതല്‍ 10,000 രൂപ വരെ വര്‍ധിച്ചതായി കാണുന്നു.
കാരണം ഇന്ന് എല്ലാ സാധങ്ങള്‍ക്കും ഉയര്‍ന്ന വിലയാണ്. എന്നാല്‍ ശമ്പളമോ വളരെക്കുറവും. ഇന്ധനത്തിനും വെള്ളത്തിനും വരെ വില വലിയതോതില്‍ വര്‍ധിച്ചു. പച്ചക്കറിക്കും വില വര്‍ധിച്ചതോടെ കുടുംബ ബജറ്റ് ആകെ താളം തെറ്റി. ഒപ്പം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വസ്തു നികുതിയും.
ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതും സാധാരണക്കാര്‍ക്കാണ്. നേരത്തെ 150 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്ക് ‘പെര്‍മിറ്റ് ഫീസ്’ നല്‍കേണ്ടതില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ പരിധി 80 ചതുരശ്ര മീറ്ററായി കുറഞ്ഞു. പുതിയ നിയമപ്രകാരം 81-150 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് ഫീസായി ചതുരശ്ര മീറ്ററിന് 50 രൂപ നല്‍കണം.
ഇതുപോലെ ഭൂമിയുടെ വിലയും രജിസ്‌ട്രേഷന്‍ ചാര്‍ജുകളും കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗണ്യമായി വര്‍ധിച്ചു. ഇതൊക്കെ തന്നെയായിരുന്നാലും സാധാരണക്കാരായ മലയാളിയുടെ ശമ്പളത്തില്‍ ഒരു രൂപ പോലും കൂടുന്നില്ല.
Comments are closed for this post.