
മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂളിനോട് ചേർന്നുള്ള വഴിയിൽ വച്ചാണ് ആക്രമണം. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. മലപ്പുറം ചീക്കോട് ആണ് സംഭവം.
പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ചീക്കോട് ഗവ. യുപി സ്കളിലെ വിദ്യാർഥികൾക്ക് ആണ് കടന്നൽ കുത്തേറ്റത്.
Comments are closed for this post.