2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജിസാനിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം മറവുചെയ്തു

     ജിസാൻ: സഊദിയിലെ ജിസാനിൽ സാംതയിൽ ജോലിക്കിടെ കുഴഞ്ഞു വീണുമരിച്ച മലപ്പുറം സ്വദേശിയുടെ മയ്യത്ത് ഖബറടക്കി. കിഴക്കേതല സ്വദേശി കക്കേങ്ങൽ അഷ്‌റഫ്‌ (38) ന്റെ മൃതദേഹമാണ് സാംത സൂഖ് മഖ്ബറയിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കിയത്. മരണാനന്തര നടപടികളുമായി ബന്ധപ്പെട്ട രേഖകകളും നടപടിക്രമങ്ങളും പൂർത്തിയാക്കുന്നതിന് വേണ്ടി ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം സാംത ഏരിയ പ്രസിഡന്റ് റഷീദ് വേങ്ങര നേതൃത്വം നൽകി. പരേതരായ കക്കേങ്ങല്‍ അബ്ദു ചാലാട്ടില്‍ ഫാത്തിമ ദമ്പതികളുടെ പുത്രനാണ് മരണപ്പെട്ട അഷ്‌റഫ്.

     ഭാര്യ സുലൈഖ പള്ളിത്തൊടി. മക്കള്‍: അസ്‌മൽ(11), അസ്‌വ (7), അഫ്‌നാന്‍(2). സഹോദരങ്ങള്‍: അന്‍സാര്‍, അഫീഫ തസ്‌നി, നസീർ, നൗഷാദ്. സ്പോൺസർ ഉവൈസ് ബിൻ വലി അബ്ദു, ഇന്ത്യൻ സോഷ്യൽ ഫോറം ജിസാൻ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ഷൗക്കത്ത് ആനവാതിൽ, സാംത മലയാളി കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍, അഫ്‌സൽ ഉള്ളൂർ (ഒ ഐ സി സി), ജോജോ (ജല), മുനീർ ഹുദവി (കെ എം സി സി), ബന്ധുക്കളായ മസൂദ്, കൂട്ടിലങ്ങാടി, കുഞ്ഞാപ്പ വേങ്ങര, ഫാരിസ് ഇത്തിളിപ്പറമ്പ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഖബറടക്കം പൂർത്തിയാക്കിയത്. അബ്ദുള്ള ഫൈസി മയ്യത്ത് നിസ്‌കാരത്തിന് നേതൃത്വം നൽകി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.