2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു മലപ്പുറം സ്വദേശി മരിച്ചു 

     റിയാദ്: സഊദിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ അരക്കുപറമ്പ് പുത്തൂർ ഓങ്ങോട്ടിൽ വലിയ പീടികക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ റഹീം (35 ) ആണ് അബഹയിൽ സ്വദേശി പൗരൻ ഓടിച്ചിരുന്ന വാഹനമിടിച്ച് മരിച്ചത്. അബഹ അൽബാഹ റോഡിൽ 200 കിലോമീറ്റർ അകലെ സബ്ത് അൽ അലയ എന്ന സ്ഥലത്തു വെച്ച് രാത്രിയാണ് സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച ആഘാതതയിൽ ദൂരേക്ക് തെറിച്ച് വീണ അബ്ദുൽ റഹീം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് വിവരം.

       പതിനഞ്ചു വർഷമായി സഊദിയിലുള്ള ഇദ്ദേഹം ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സ്‌കൂൾ അവധി ആയതിനാൽ മൂന്ന് ദിവസം മുൻപ് സ്‌പോൺസറുടെ ജന്മനാടായ സബ്ത്തൽ അലായയിൽ വന്നതായിരുന്നു. സ്‌പോൺസറുടെ വീട്ടിലേക്ക് മരുന്ന് വാങ്ങാൻ പോയ ഇദ്ദേഹം അലയ ടൗണിൽ വാഹനം നിർത്തി മെഡിക്കൽ ഷോപ്പിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

      ഭാര്യ: ഷബ്‌ന ഷെറിൻ, മക്കൾ: ദിയ ഫർഷ (5), റൂഹ (2), മാതാവ്: ആയിഷ. സബ്ത് അൽ അലയ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അലയയിൽ തന്നെ ഖബറടക്കുന്നതിനായി നിയമ സഹായങ്ങൾ ചെയ്യാൻ ഇന്ത്യൻ സോഷ്യൽ ഫോറം അലയ പ്രസിഡണ്ട് നാസ്സർ നാട്ടുകൽ രംഗത്തുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.