
മലപ്പുറം: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്ത് മരിച്ച നിലയില്‍. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്‍ട്ടേഴ്സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കാമുകന് ബഷീര്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
2018 ലാണ് സൗജത്തും കാമുകനും ചേര്‍ന്ന് സൗജത്തിന്റെ ഭര്‍ത്താവായ സവാദിനെ കൊലപ്പെടുത്തിയത്. തലയ്ക്കടിച്ചും കഴുത്തറുത്തുമാണ് സവാദിനെ കൊലപ്പെടുത്തിയത്.
Comments are closed for this post.