2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മലപ്പുറത്തും ഇടുക്കിയിലും പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു

ഇടുക്കി: ഇടുക്കിയിലും മലപ്പുറത്തും പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് ഓറഞ്ച് അലര്‍ട്ടാക്കി. ന്യൂനമര്‍ദം വടക്കു പടിഞ്ഞാറെ ദിശയിലേക്ക് മാറിയതിനാലാണ് റെഡ് അലര്‍ട്ട് പിന്‍വലിച്ചത്.

ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ചാണ് നേരത്തെ രണ്ടു ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

ഞായറാഴ്ച 24 മണിക്കൂറും 21 സെന്റിമീറ്റര്‍ വരെ മഴ പെയ്യാം എന്ന പ്രവചനമനുസരിച്ചാണ് റെഡ് അലര്‍ട്ട് ഇരു ജില്ലകളിലും പ്രഖ്യാപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.