2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിമാനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി; മലപ്പുറം ജില്ലാ കളക്ടര്‍ ക്വാറന്റൈനില്‍

മലപ്പുറം: മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ക്വാറന്റൈനില്‍. കരിപ്പൂര്‍ വിമാനദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായതിനെത്തുടര്‍ന്നാണ് കളക്ടര്‍ നിരീക്ഷണത്തില്‍ പോയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ 42 പൊലിസ് ഉദ്യോഗസ്ഥരും 72 അഗ്നിശമനസേനാ പ്രവര്‍ത്തകരും ക്വാറന്റൈനിലാണ്.

അപകടസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിരുന്നു.

വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പെട്ടത്. 184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച്ച രാത്രി 7.40 ന് നടന്ന അപകടത്തില്‍ 18 പേര്‍ മരിച്ചിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.