2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മലപ്പുറത്ത് വൃദ്ധയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി: 25 പവനോളം മോഷണം പോയി

മലപ്പുറം: തവനൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 70 വയസായിരുന്നു. 25 പവനോളം സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ നിന്നും നഷ്ടമായിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അതേസമയം രണ്ട് ദിവസം മുമ്പ് സമാനമായ രീതിയില്‍ മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. കുറ്റിപ്പുറം കാട്ടിലങ്ങാടി വെള്ളാറമ്പ് തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മയെയാണ് വെള്ളിയാഴ്ച്ച തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.