വയനാട്: വയനാട് മക്കിയാട് മദ്യം വാങ്ങിയ പണത്തെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. എടത്തറ കോളനിയില്‍ താമസിക്കുന്ന വെള്ളന്‍ ആണ് കൊല്ലപ്പെട്ടത്.
കേസിലെ പ്രതി മക്കിയാട് ഞാറലോട് സ്വദേശി തടത്തില്‍ കൊച്ച് എന്ന വര്‍ഗീസ് (52)നെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മദ്യം വാങ്ങിയ പണവുമായ് ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. വാക്തര്‍ക്കത്തെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ചുറ്റിക വെച്ച് വര്‍ഗ്ഗീസ് വെളളന്റെ തലക്കടിക്കുകയായിരുന്നു.
ബോധരഹിതനായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
Comments are closed for this post.