2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ?… എങ്കില്‍ കരുതിയിരുന്നോളൂ….

ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ?…

എഡിറ്റിങിനോ അല്ലെങ്കില്‍ മറ്റ് പല ആവശ്യങ്ങള്‍ക്കോ ഒന്നും നോക്കാതെ പ്ലേ സ്‌റ്റോറില്‍ കയറി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും.

ആണ്‍ട്രോയിഡ് ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനും ഉപകരണങ്ങളുടെ നിയന്ത്രണം പോലും ഉപയോക്താവില്‍ നിന്ന് തട്ടിയെടുക്കാനും സാധ്യതയുള്ള ഏതാനും ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ McAfee.

ഉപകാരപ്രദമെന്ന് തോന്നുന്ന ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവ സമാന്തരമായി ഫോണില്‍ മറ്റ് ചില പ്രവൃത്തികള്‍ കൂടി നടത്തും.

   

ഉപയോക്താവ് അറിയാതെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ആപ്പുകള്‍ സോഷ്യല്‍ എഞ്ചിനീയറിങ് രീതികള്‍ ഉപയോഗിച്ച് ഫോണിലെ വിവിധ പെര്‍മിഷനുകള്‍ നേടുകയും ശേഷം അതുമായി ബന്ധപ്പെട്ടിരിക്കുന്ന കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെര്‍വറുമായി ആശയവിനിമയം നടത്തി ഇവയുടെ നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യും.

ഉപയോക്താക്കള്‍ അറിയാതെ ഫോണിലേക്ക് മറ്റ് പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും അതുവഴി ഉപകരണങ്ങളുടെ മുഴുവന്‍ നിയന്ത്രണവും കരസ്ഥമാക്കാനും ഇവയ്ക്ക് സാധിക്കും. ഫോണിലുള്ള ചിത്രങ്ങളും മറ്റ് വിവരങ്ങളും ചോര്‍ത്തിയെടുക്കുക, പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നത് പോലെയുള്ള സാമ്പത്തിക ലക്ഷ്യങ്ങളോടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഇത്തരം ആപ്പുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവാം എന്നാണ് മുന്നറിയിപ്പ്.

അതുകൊണ്ട് ഇത്തരം ആപ്പുകള്‍ എത്രയും വേഗം ഫോണുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് സൈബര്‍ സുരക്ഷാ വിഭാഗം പറയുന്നത്.

McAfeeയുടെ പട്ടികയിലുള്ള 13 ആണ്‍ട്രോയിഡ് ആപ്പുകള്‍

  1. Essential Horoscope for Android
  2. 3D Skin Editor for PE Minecraft
  3. Logo Maker Pro
  4. Auto Click Repeater
  5. Count Esay Calorie Calculator
  6. Sound Volume Extender
  7. LetterLink
  8. Numerology: Personal horoscope & number predictions
  9. Step Keeper: Esay Pedometer
  10. Track Your Sleep
  11. Sound Volume Booster
  12. Atsrological Navigator: Daily Horoscope & Tarot
  13. Universal Calculator

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.