യു.എ.ഇയുടെ നിരത്തുകളിലൂടെ വാഹനമോടിക്കുന്നയാളാണോ നിങ്ങള്‍? എന്നാല്‍ യു.എ.ഇയിലെ പല നിരത്തുകളിലേയും സ്പീഡ് ലിമിറ്റുകളില്‍ ഉണ്ടായ ഈ മാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. റോഡുകളില്‍ അധികൃതര്‍ നിശ്ചയിച്ചിരിക്കുന്ന സ്പീഡ് ലിമിറ്റുകള്‍ പാലിക്കുന്നത്, അപകടങ്ങളെ ഒഴിവാക്കുന്നതിനുളള മികച്ച മാര്‍ഗമാണ്.
റോഡിലെ സാഹചര്യങ്ങള്‍ പരിശോധിക്കുകയും, അതില്‍ വിലയിരുത്തലുകള്‍ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്, അബുദബി,ഷാര്‍ജ,ദുബൈ,അജ്മാന്‍ തുടങ്ങിയ പല എമിറേറ്റ്‌സുകളിലും റോഡിലെ വേഗപരിമിതികള്‍ക്ക് അധികൃതര്‍ മാറ്റങ്ങള്‍ വരുത്തിയത്.ഈ വേഗപരിമിതികള്‍ പാലിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 300 മുതല്‍ 3000 ദിര്‍ഹം വരെയാണ് യു.എ.ഇ റോഡ് സുരക്ഷാ അതോറിറ്റി പിഴ ഈടാക്കുന്നത്.
സ്വെയ്ഹാന്‍ റോഡ്, അബുദബി
ജൂണ്‍ നാല് മുതല്‍ ഈ റോഡില്‍ അല്‍ ഫലാഹ് പാലം മുതല്‍ അബുദബി എയര്‍പോര്‍ട്ട് വരെ വേഗ പരിധി 120 കിലോമീറ്ററായിരിക്കും. മുന്‍പ് ഇത് 140 കിലോമീറ്ററായിരുന്നു.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അബുദബി
ഏപ്രില്‍ മുതല്‍, അബുദാബി അധികൃതര്‍ ഈ പ്രധാന ഹൈവേയില്‍ 120 കിലോമീറ്ററാണ് മിനിമം സ്പീഡ് നടപ്പിലാക്കിയിരിക്കുന്നത്. മെയ് 1 മുതല്‍, നിയമലംഘകര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തിയിട്ടുണ്ട്.റോഡിലെ പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററാണെങ്കിലും ഇടതുവശത്ത് നിന്ന് ഒന്നും രണ്ടും പാതകളിലാണെങ്കില്‍, പുതിയ പിഴ ഒഴിവാക്കാന്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ഡ്രൈവര്‍മാര്‍ വാഹനമോടിക്കേണ്ടിവരും.കുറഞ്ഞ വേഗത നിശ്ചയിച്ചിട്ടില്ലാത്ത മൂന്നാമത്തെ പാതയിലൂടെ വേഗത കുറഞ്ഞ വാഹനങ്ങള്‍ അനുവദിക്കും.
പോലീസും അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററും നല്‍കിയ സംയുക്ത ഉപദേശപ്രകാരം അല്‍ ഐന്‍ സിറ്റിയുടെ ദിശയിലുള്ള അല്‍ സാദ് പാലം മുതല്‍ അല്‍ അമേറ പാലം വരെ ഇപ്പോള്‍ ഈ വേഗ പരിധി ബാധകമാണ്.
E102 എന്നും അറിയപ്പെടുന്ന ഈ റോഡ് വാദി മദിഖിനെ ഫുജൈറ അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കല്‍ബയുമായി ബന്ധിപ്പിക്കുന്നു.
Comments are closed for this post.