മക്ക: വിശുദ്ധ കഅ്ബാലയത്തിന്റെ ആവരണമായ കിസ്‌വയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. ഇരു ഹറം കാര്യാലയ വിഭാഗത്തിന്റെയും കിസ്‌വ നിര്‍മാണ വിഭാഗത്തിന്റെയും മേല്‍നോട്ടത്തിലാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. വര്‍ഷംതോറും നടത്തിവരുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചതെന്ന് കഅ്ബ കിസ്‌വ കോംപ്ലക്‌സ് അണ്ടര്‍ സെക്രട്ടറി ജനറല്‍ അംദജ് ബിന്‍ ആയിദ് അല്‍ഹാസ്മി പറഞ്ഞു.
ഖുര്‍ആനിക സൂക്തങ്ങള്‍ സ്വര്‍ണം, വെള്ളം നൂലുകള്‍ കൊണ്ട് എംബ്രോയിഡറി ചെയ്താണ് കിസ്‌വ അലങ്കരിക്കുന്നത്. ഇപ്പോഴുള്ള കിസ്‌വയില്‍ 120 കിലോ ഗ്രാം 21 കാരറ്റ് സ്വര്‍ണവും 100 കിലോ വെള്ളിയുമാണ് ഉപയോഗിച്ചിട്ടുള്ളത്. ഇസ്‌ലാമിക വര്‍ഷാരംഭമായ മുഹറം ഒന്നിനാണ് (ജൂണ്‍ 30) കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചത്.
വര്‍ഷത്തിലൊരിക്കല്‍ നിലവിലെ കിസ്‌വ പൂര്‍ണമായും മാറ്റി പുതിയത് സ്ഥാപിക്കുന്നത് നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്നു. മേല്‍ത്തരം പട്ടുനൂല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കിസ്‌വയുടെ ആകെ തൂക്കം 850 കിലോയാണ്. 6.5 ദശലക്ഷം ഡോളര്‍ അഥവാ 25 ദശലക്ഷം സൗദി റിയാലാണ് നിര്‍മാണ ചെലവ്. ലോകത്തിലെ ഏറ്റവും വിലയേറിയ ആവരണമാണിത്.
Comments are closed for this post.