ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര. യു.പിയിലെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് നേരെ യോഗി നടത്തിയ വെല്ലുവിളിയ്ക്ക് പിന്നാലെയാണ് മഹുവയുടെ പ്രതികരണം.
‘ മുഖ്യമന്ത്രി യോഗി ഞായറാഴ്ച നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ആശുപത്രികളോട് പറയുന്നു ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് പറയുന്നത് നിര്‍ത്തണം അല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന്, നിങ്ങള്‍ എന്തുചെയ്യും അജയ് ബിഷ്ട് ജി, മരിച്ചവരേയും നിങ്ങള്‍ അടിച്ച് നിലംപരിശാക്കുമോ?” മഹുവ ട്വിറ്ററില്‍ കുറിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരത്തി സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കുമെന്നും അവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്നുമാണ് യോഗി ആദിത്യനാഥിന്റെ താക്കീത്. യുപിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യോഗിയുടെ നീക്കം. ഓക്സിജന്‍ ക്ഷാമമുണ്ടെന്ന് പറയുന്ന ആശുപത്രികളില്‍ പരിശോധന നടത്തിയെന്നും അത്തരത്തിലൊരു പ്രശ്നം കണ്ടെത്താനായിട്ടില്ലെന്നുമാണ് യോഗിയുടെ വാദം.
Comments are closed for this post.