2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ചോദ്യത്തിന് കോഴ ആരോപണം: എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ സമയം നീട്ടി ചോദിച്ച് മഹുവ മൊയിത്ര

ചോദ്യത്തിന് കോഴ ആരോപണം: എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ സമയം നീട്ടി ചോദിച്ച് മഹുവ മൊയിത്ര

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ സമയം നീട്ടിച്ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ആരോപണം അന്വേഷിക്കുന്ന പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്കു മുന്നിലാണ് മഹുവ ഹാജരാകേണ്ടത്. അദാനിക്കെതിരെ ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായ ദര്‍ശന്‍ ഹിരനന്ദാനിക്ക് മഹ്‌വ മൊയ്ത്ര തന്റെ പാര്‍ലമെന്ററി ലോഗിന്‍ ഐ.ഡിയും പാസ്‌വേഡും കൈമാറിയെന്നാണ് ആരോപണം.

തനിക്ക് ഒഴിവാക്കാന്‍ പറ്റാത്ത മറ്റൊരു പരിപാടിയുണ്ടെന്നും, നവംബര്‍ നാലു വരെ തിരക്കാണെന്നുമാണ് സമയം നീട്ടി ചോദിക്കാന്‍ മഹുവ കാരണം ബോധിപ്പിച്ചത്. വിശദീകരണം നല്‍കാന്‍ മഹുവ ഒക്ടോബര്‍ 31ന് ഹാജരാകണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. പരാതിക്കാരനായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, സുപ്രിംകോടതി അഭിഭാഷകനും മഹുവയുടെ മുന്‍ പങ്കാളിയുമായ ജയ് ആനന്ദ് ദേഹാദ്രായ് എന്നിവരുടെ മൊഴി വ്യാഴാഴ്ച എത്തിക്‌സ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു. വഞ്ചകനായ മുന്‍ പങ്കാളി എന്നാണ് ദേഹാദ്രായിയെ മഹുവ മുമ്പ് വിശേഷിപ്പിച്ചത്.

സര്‍ക്കാരിനെയും അദാനി ഗ്രൂപ്പിനെയും ലക്ഷ്യമിട്ട് പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ അനുമതി നല്‍കുക വഴി പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരായ ആരോപണം. ഐ.ഡിയും പാസ്‌വേഡും നല്‍കിയതു വഴി ഹിരനന്ദാനി ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ദുബെ ആരോപിച്ചു.

ദേശീയതലത്തില്‍ പെട്ടെന്ന് പേരെടുക്കുകയായിരുന്നു മഹുവയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് അവരുടെ സുഹൃത്തുക്കളും ഉപദേശകരും മഹുവയെ ഉപദേശിച്ചുവെന്നും ദര്‍ശന്‍ ഹിരാനന്ദാനി സത്യവാങ്മൂലത്തില്‍ ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.