
അതിശയിപ്പിക്കുന്ന വിലയില്‍ മഹീന്ദ്രയുടെ കോംപാക്ട് എസ്.യു.വി മോഡലായ എക്സ് യുവി-300 ഇന്ത്യന്‍ വിപണിയില്‍. പെട്രോള്‍ ഡീസല്‍ പതിപ്പുകളിലായെത്തിയ വാഹനം നിരവധി സവിശേഷതകള്‍ നിറഞ്ഞതാണ്. പെട്രോള്‍ മോഡലിന്റെ വില 7.90 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. ഡീസല്‍ മോഡലാകട്ടെ 8.49 ലക്ഷം മുതല്‍ 10.80 ലക്ഷം വരെയാണ് എക്സ് ഷോറും വില.
മഹീന്ദ്രയുടെ കൊറിയന്‍ പങ്കാളികളായ സാങ്യോങിന്റെ ചെറു എസ്യുവി ടിവോളിയെ അടിസ്ഥാനമാക്കിയാണ് തഡഢ300 എത്തിയിരിക്കുന്നത്. ജനുവരി ഒന്‍പതു മുതല്‍ കമ്പനി ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു.
രണ്ടു എന്ജിന് സാധ്യതകളോടെയാവും എക്സ്യുവി 300 വില്‍പ്പനയ്ക്കുണ്ടാവുക. ഒന്നര ലീറ്റര്‍ ഡീസലും 1.2 ലീറ്റര്‍ ടര്‍ബോ പെട്രോളും. 1497 സി.സി ഡീസല്‍ എന്ജിന് 3,750 ആര്.പി.എമ്മില്‍ 115 ബി.എച്ച്.പി വരെ കരുത്തും 1,500-2,500 ആര്.പി.എമ്മില്‍ 300 എന്‍.എം ടോര്‍ക്കുമാണു സൃഷ്ടിക്കുക. 1,197 സി.സി പെട്രോള്‍ എന്‍ജിനാവട്ടെ 5,000 ആര്.പി.എമ്മില്‍ 110 ബി.എച്ച്.പി കരുത്തും 2,000 – 3,000 ആര്.പി.എമ്മില്‍ 200 എന്‍.എം ടോര്‍ക്കും സൃഷ്ടിക്കാനാവും.
വലിയ ടച്ച് സ്ക്രീന്‍ ഇന്ഫോടൈന്മെന്റ് സിസ്റ്റം, ക്രൂസ് കണ്ട്രോള്, ഡ്യുവല്‍ ടോണ്‍ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഏഴ് എയര്‍ബാഗുകള്‍ തുടങ്ങി സെഗ്!മെന്റില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ പലതും എക്സ് യു വി 300 ന് പകിട്ടേകുന്നു.