വാഹനങ്ങളില്‍ ഈ സുരക്ഷാ ഫീച്ചര്‍ ശക്തിപ്പെടുത്താന്‍ മഹീന്ദ്ര;കൂടുതല്‍ വാഹന മോഡലുകളിലേക്ക് വ്യാപിപ്പിക്കുംADAS എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അഡ്യാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം പല തരം ക്യാമറകള്‍, സെന്‍സറുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന സ്വയം പ്രവര്‍ത്തിക്കുന്ന ഒരു റഡാര്‍ അധിഷ്ഠിതമായ സുരക്ഷാ സംവിധാനമാണ്. മഹീന്ദ്രയുടെ xuv700 എന്ന വാഹനം 2 ADASടെക്‌നോളജിയുമായി രംഗത്തെത്തിയതോട് കൂടിഈ ഫീച്ചര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തരംഗമായി മാറിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ കാര്‍ ഒരു ലക്ഷത്തോളം യൂണിറ്റ് വിറ്റിപോയിരുന്നു.
ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഫ്രണ്ട് കൊളിഷന്‍ വാണിംഗ്, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് XUV700 എസ്‌യുവിയിലെ ADAS യൂണിറ്റ്.ADAS സാങ്കേതികവിദ്യ മഹീന്ദ്രയിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചതിനാല്‍ കൂടുതല്‍ മോഡലുകളിലേക്ക് ഈ ടെക്‌നോളജി വ്യാപിപിക്കുവാന്‍ ഒരുങ്ങുകയാണ് കമ്പനി.
സ്‌കോര്‍പിയോ N, ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്ന സ്‌കോര്‍പിയോ പിക്കപ്പ് എന്നിവക്കായിരിക്കും ആദ്യം ADAS ലഭിക്കുക.പിന്നീട് XUV300, XUV400 എന്നിവയിലും ടെക്‌നോളജി ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ഭാവിയിലെ എസ്‌യുവികള്‍ SAE നിര്‍വചിച്ചിരിക്കുന്ന ലെവല്‍ 2 ഡ്രൈവിംഗ് ഓട്ടോമേഷനുമായി ഇവ പൊരുത്തപ്പെടുമെന്നും കമ്പനി സൂചന നല്‍കി.
കുറച്ച് നാള്‍ മുമ്പ് വരെ മെര്‍സിഡീസ് ബെന്‍സ്, വോള്‍വോ എന്നീ ലോകോത്തര കാര്‍ നിര്‍മാതാക്കളുടെ വാഹനങ്ങളില്‍ കണ്ടുവന്നിരുന്ന ഫീച്ചര്‍ ആയിരുന്നു ADAS. എന്നാല്‍ ഫീച്ചര്‍ ട്രെന്‍ഡിംഗായി മാറിയതോടെ പല ജനപ്രിയ മോഡലുകളിലും ADAS സാന്നിധ്യമറിയിച്ചു. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, എംജി ഹെക്ടര്‍, എംജി ആസ്റ്റര്‍, എംജി ZS ഇവി, ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി എന്നീ മോഡലുകളാണ് നിലവില്‍ ADAS ലഭ്യമായ താങ്ങാനാവുന്ന ചില കാറുകള്‍.
Content Highlights:mahindra try to expand ADAS syastem in more vehicles
Comments are closed for this post.