നീണ്ടു മുടിയുമായെത്തിയ വ്യത്യസ്തനായൊരു കളിക്കാരനായിരുന്നു ആദ്യഘട്ടത്തില്‍ മഹേന്ദ്ര സിങ് ധോനി. പിന്നീട് പറ്റെ വെട്ടിയും താടി വച്ചും വടിച്ചും പരീക്ഷണങ്ങളുടെ കാലമായിരുന്നു. ദേ ഇപ്പോള്‍ മറ്റൊരു മാരക ലുക്കുമായാണ് ധോനി എത്തിയിരിക്കുന്നത്.
ചെറിയ മുടിയും കട്ടി മീശയും നീണ്ട താടിയും വട്ട സണ്‍ഗ്ലാസും വച്ച് കലിപ്പ് ലുക്കിലാണ് ധോനി. മകള്‍ സിവയെ മടിയിലിരുത്തി എടുത്ത പുതിയ ചിത്രം ഇന്‍സ്റ്റാഗ്രാമിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ മകളുമായി ഇതിനു മുന്‍പും നിരവധി ചിത്രങ്ങള്‍ ധോനി പോസ്റ്റ് ചെയ്തിരുന്നു. മുന്‍പെല്ലാം വൈറലായത് മകളുടെ ക്രഡിറ്റാലായിരുന്നെങ്കില്‍ ഇപ്പോഴത് ധോനിയുടെ സ്വന്തം ലുക്കിനെച്ചൊല്ലിയാണ്.
Comments are closed for this post.