മുംബൈ: മഹാരാഷ്ട്ര നിയമസഭയ്ക്ക് പുറത്ത് ഭരണകക്ഷി എം.എല്‍.എമാരും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ കൂട്ടയടി. കൂറുമാറാന്‍ പണം വാങ്ങിയെന്നാരോപിച്ച്് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ക്യാമ്പിനെതിരെ പ്രതിപക്ഷം തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.
ഇതിന് മറുപടിയുമായ ചീഫ് വിപ്പ് ഭരത് ഗോഗവാലെ രംഗത്തെത്തി. സഭാംഗങ്ങള്‍ തമ്മില്‍ വാക്‌പോര് രൂക്ഷമായതിന് പിന്നാലെ ബി.ജെ.പി എം.എല്‍.എ മഹേഷ് ഷിന്‍ഡെയും എന്‍.സി.പി നേതാവ് അമോല്‍ മിത്കാരിയും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ, പ്രതിപക്ഷ നേതാവ് അജിത് പവാര്‍ തന്റെ അംഗങ്ങളോട് സഭയ്ക്ക് അകത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.ചൊവ്വാഴ്ചയും പ്രതിപക്ഷാംഗങ്ങള്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.
#WATCH | A scuffle broke out between a few ruling party MLAs and Maha Vikas Aghadi MLAs outside the Maharashtra Assembly, in Mumbai pic.twitter.com/genqozygaU
— ANI (@ANI) August 24, 2022
Comments are closed for this post.