2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കുക; മഹാരാഷ്ട്ര സ്വദേശിക്ക് നഷ്ടപ്പെട്ടത് രണ്ടു ലക്ഷത്തോളം രൂപ

മഹാരാഷ്ട്ര: സെക്കന്റ് ഹാന്‍ഡ് കാറുകള്‍ വാങ്ങുന്നവര്‍ പറ്റിക്കപ്പെടുന്ന സംഭവങ്ങള്‍ അടുത്തിടെ പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ രണ്ട് ലക്ഷത്തോളം രൂപ സെക്കന്റ് കാര്‍ വാങ്ങാനായി നഷ്ടപ്പെട്ട ഒരു മഹാരാഷ്ട്ര സ്വദേശിയുടെ കഥ കൂടി പുറത്ത് വന്നിരിക്കുകയാണ്. നാസിക്ക് സ്വദേശിക്കാണ് 1.90 ലക്ഷം രൂപ നഷ്ടപ്പെട്ടത്.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്കായി തിരച്ചിലിനിടയിലാണ് താനെയില്‍ ഉപയോഗിച്ച കാറുകള്‍ വില്‍ക്കുന്ന ബിസിനസ്സ് നടത്തുന്ന പ്രതി സാഗര്‍ വിചാരെയുമായി ബന്ധപ്പെട്ടതായി നാസിക്ക് സ്വദേശിയായ പരാതിക്കാരന്‍ പറഞ്ഞു.നാസിക്കിലെ വീട്ടിലേക്ക് കാര്‍ എടുത്ത് നോക്കിയപ്പോഴാണ് കാറിന് 2000 രൂപയുടെ ട്രാഫിക് ചലാന്‍ കുടിശ്ശികയുണ്ടെന്ന് മനസ്സിലായത്. ഇതേക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാഗര്‍ വിചാരേ മറുപടി നല്‍കിയില്ല. ഇതോടെ പരാതിക്കാരന്‍ ചലാന്‍ കോപ്പിയില്‍ നിന്ന് ഉടമയുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി നേരിട്ട് ബന്ധപ്പെട്ടു.

വസായ്‌വിരാറിലെ മീരാഭയാന്ദറിലെ മാണ്ഡ്‌വി സ്വദേശിയായിരുന്നു ഉടമ. എന്നാല്‍ താന്‍ സാഗര്‍ വിചാരേയ്ക്ക് ഈ കാര്‍ വാടകയ്ക്ക് നല്‍കിയതായി വെളിപ്പെടുത്തി. ഇത് കേട്ടതോടെ പരാതിക്കാരന് തട്ടിപ്പ് മനസിലായി. പണവും കാറും നഷ്!ടപ്പെട്ടതിനെ തുടര്‍ന്ന് നാസിക് സ്വദേശി താനെയിലെ കപൂര്‍ബാവഡി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയില്‍ പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420 (വഞ്ചന) പ്രകാരമാണ് വിചാരെക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

   


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.