മുംബൈ:അപരിചിതനുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പതിനേഴുകാരന്‍ അമ്മയെ കോടാലി കൊണ്ട് അടിച്ചു കൊന്നു. അമ്മ ആര്‍ക്കോ രഹസ്യമായി മൊബൈല്‍ഫോണില്‍ സന്ദേശം അയക്കുന്നത് കണ്ടതിനെത്തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സോണാലി ഗോഗ്ര എന്ന 35 കാരിയാണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അമ്മ ഫോണില്‍ ആര്‍ക്കോ സന്ദേശം അയക്കുന്നത് കണ്ടതോടെ മകന്‍ അസ്വസ്ഥതനായി.
തുടര്‍ന്ന് ഈ വിഷയത്തെച്ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ കോടാലി എടുത്ത് മകന്‍ അമ്മയെ അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഭീവണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും, ഇതുവരെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Comments are closed for this post.