2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഓടുന്ന ബസില്‍ യുവതിയെ ചുംബിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

മുംബൈ: ഓടുന്ന ബസില്‍ യുവതിയെ ചുംബിച്ച ബി.ജെ.പി നേതാവ് രവീന്ദ്ര ബവന്ദടേയെ പൊലിസ് അറസ്റ്റ് ചെയ്തു. ബലാത്സംഗക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.

നേതാവിനെതിരേ പീഡനമാരോപിച്ച് യുവതി പരാതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങലില്‍ പ്രചരിച്ചതോടെയാണ് യുവതി പരാതി നല്‍കിയത്. യുവതിയെ ഇയാള്‍ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നുവെന്ന് സഹയാത്രികര്‍ പറഞ്ഞിരുന്നു.

 നാഗ്പൂരില്‍ നിന്നു ചന്ദാപൂരിലേക്കു പോവുകയായിരുന്ന ബസിലാണ് സംഭവം നടന്നത്.

   


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.