എറണാകുളം: മഹാരാജാസ് കോളജിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് മാപ്പ് പറഞ്ഞു. വിദ്യാര്‍ഥികള്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് രക്ഷിതാക്കളും ഉറപ്പ് നല്‍കി. കോളജ് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരമാണ് വിദ്യാര്‍ഥികള്‍ അധ്യാപകനായ ഡോ. പ്രിയേഷിനോടാണ് വിദ്യാര്‍ഥികള്‍ മാപ്പുപറഞ്ഞത്.
അധ്യാപകനെ അപമാനിച്ച വിദ്യാര്‍ഥികള്‍ മാപ്പുപറയണമെന്ന് കോളജ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികള്‍ അധ്യാപകനോട് മാപ്പു പറയാനാണ് നിര്‍ദേശിച്ചത്.
ആറു വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ചൊവ്വാഴ്ച അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അക്കാദമിക് കൗണ്‍സില്‍ ചേര്‍ന്ന് തുടര്‍നടപടി തീരുമാനിച്ചത്. കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസില്‍, മുഹമ്മദ് ഫാസില്‍, നന്ദന, രാകേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ എന്നീ വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ഥികള്‍ അപമാനിച്ചത്. ഇത് വിഡിയോ എടുത്ത് പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും വിവാദമാകുകയും ചെയ്തത്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് പുറത്തുനിന്ന് നടപടിയോ അന്വേഷണമോ വേണ്ടെന്ന് അധ്യാപകന്‍ നിലപാടെടുത്തിരുന്നു. പരാതിയില്ലെന്ന് അധ്യാപകന്‍ പൊലീസിനെ അറിയിച്ചതോടെ സംഭവത്തില്‍ കേസുമെടുത്തിരുന്നില്ല.
Comments are closed for this post.