കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം മാഹാരാജാസ് കോളജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടും. കോളജ് രണ്ടാഴ്ചത്തേക്ക് അടച്ചിടണമെന്ന പൊലിസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.
ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് മഹാരാജാസിലും സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളജിലും ലോ കോളജിലും സെന്റ് തെരേസാസ് കോളജിലും പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന് കുത്തേറ്റത്. നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. മറ്റ് 2 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇടുക്കി എന്‍ജിനീയറിങ് കോളെജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
Comments are closed for this post.