2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം; 6.0 തീവ്രത രേഖപ്പെടുത്തി; കെട്ടിടങ്ങള്‍ക്ക് കേടുപാട്

സിഡ്‌നി: ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം. പ്രാദേശിക സമയം രാവിലെ 9.15 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ഭൂചലനത്തില്‍ ആളപായമുണ്ടായിട്ടില്ല. എന്നാല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചിലയിടങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലാവുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണ് ഇപ്പോഴുണ്ടായതെന്ന് ജിയോസയന്‍സ് ആസ്‌ത്രേലിയ പറഞ്ഞു.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വിക്ടോറിയയിലെ ഗ്രാമീണ പട്ടണമായ മാന്‍സ്ഫീല്‍ഡിന് സമീപമാണ്, മെല്‍ബണിന് വടക്കുകിഴക്കായി 200 കിലോമീറ്റര്‍ (124 മൈല്‍),മാറി 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴത്തിലാണ് പ്രഭവകേന്ദ്രം. പിന്നാലെ 4.0 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി.

സൗത്ത് ആസ്ത്രേലിയ സംസ്ഥാനത്ത് അഡലെയ്ഡ് നഗരത്തിലും ന്യൂ സൗത്ത് വെയില്‍ സംസ്ഥാനത്ത് സിഡ്‌നിയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.