2021 July 27 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വാക്‌സിനെടുത്താല്‍ കാന്തികശക്തിയോ? പൊളിച്ചടുക്കി വ്‌ളോഗര്‍ ഫിറോസ്

വാക്‌സിനെടുത്തതിനു ശേഷം കാന്തികശക്തി ലഭിച്ചെന്ന തരത്തില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. ദേഹത്ത് കോയിനുകളും സ്പൂണും ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ അതിനെ പൊളിച്ചടുക്കിയിരിക്കുകയാണ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ.

വെറും പച്ചവെള്ളത്തിന്റെ അംശമുണ്ടെങ്കില്‍ മതി, കോയിനുകളും തൂക്കം കുറഞ്ഞ സ്പൂള്‍ പോലുള്ളവയും ഒട്ടിപ്പിടിക്കാനെന്ന് വീഡിയോയിലൂടെ വ്യക്തമാക്കുകയാണ് ഫിറോസ്. അത് ഒട്ടിപ്പിടിക്കാത്തവര്‍ക്ക് ഉപ്പുവെള്ളം വച്ചും പരീക്ഷിച്ചുനോക്കാമെന്നും ഫിറോസ് പറയുന്നു.

വാക്‌സിനെടുത്തതിന്റെ ഫലമല്ല ഇതെന്നും ആര്‍ക്കും ചെയ്തുനോക്കാവുന്നതാണെന്നും വീഡിയോയിലൂടെ ഫിറോസ് തെളിയിക്കുന്നു.

 

നേരത്തെ, മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള ഒരാളും ജാര്‍ഖണ്ഡില്‍ നിന്നുള്ളയാളും തങ്ങള്‍ക്ക് വാക്‌സിനെടുത്ത ശേഷം കാന്തികശക്തി ലഭിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.