2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു.
ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യപ്രദേശ് മുഖ്യന്ത്രിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. പതിനൊന്ന് ദിവസമായി ആശുപത്രിയിലായിരുന്ന ചൗഹാനെ വരുന്ന ഒരാഴ്ച ഹോം ക്വാറന്റൈനില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

61 കാരനായ ശിവരാജ് സിംഗ് ചൗഹാന് ജൂലൈ 25 നാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തനിക്ക് അണുബാധയുടെ ലക്ഷണങ്ങളില്ലെന്നും ഏറ്റവും പുതിയ പരിശോധനയില്‍ നെഗറ്റീവ് സ്ഥിരീകരിച്ചാല്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.