ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. മൂന്നാം വർഷ ബി.ടെക് വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച ഹോസ്റ്റൽ മുറിയിൽ തുങ്ങിയ നിലയിലാണ് മൃതദേഹം മറ്റുള്ളവർ കണ്ടെത്തിയത്. ആന്ധ്ര പ്രദേശ് സ്വദേശിയായ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർത്ഥിയാണ് മരിച്ചത്. ഇരുപത് വയസായിരുന്നു.
പഠനത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്കു വിരൽചൂണ്ടിയതെന്നാണ് പൊലിസ് ഭാഷ്യം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ഫെബ്രുവരി 14ന് ഐഐടി മദ്രാസിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തിരുന്നു.
Comments are closed for this post.