2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘മാതൊരു ഭഗന്‍’ പിന്‍വലിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ വിവാദ പുസ്തകമായ മാതൊരു ഭഗന്‍ പിന്‍വലിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. നോവലിലെ ചില ഭാഗങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന പുസ്തകം പിന്‍വലിച്ച് പെരുമാള്‍ മുരുകന്‍ മാപ്പു പറയണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പുസ്തകത്തില്‍ നിന്ന് വിവാദമായ ഭാഗം നീക്കം ചെയ്യാമെന്നും നിരുപാധികം മാപ്പു പറയാമെന്നും പെരുമാള്‍ മുരുകന്‍ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

പിന്നീട് താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് പെരുമാള്‍ മുരുകന്‍ പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന് പിന്തുണയുമായി രാജ്യത്തെ എഴുത്തുകാരെല്ലാം രംഗത്തുവന്നത് ചര്‍ച്ചയായിരുന്നു. തമിഴ് എഴുത്തുകാരുടെ സംഘടനയാണ് പുസ്തകം പിന്‍വലിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് പുഷ്പ സത്യനാരായണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പെരുമാള്‍ മുരുകനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന പ്രദേശവാസികളുടെ ഹര്‍ജിയും ഹൈക്കോടതി തള്ളി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.