2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മുസ്‌ലിം പേരുകളെ പോലും വെറുതെ വിടാതെ ബിജെപി; ‘ഇസ്ലാം നഗറിന്റെ പേര് ‘ജഗദീഷ്പൂർ’ എന്നാക്കി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ഇന്ത്യയിലെ സ്ഥലങ്ങളുടെ പേര് മാറ്റി കാവിവത്കരിക്കുന്ന ബിജെപി നയം തുടരുന്നു. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിന് സമീപത്തുള്ള ഒരു ഗ്രാമത്തിന്റെ പേരാണ് ഇത്തരത്തിൽ ഒടുവിലായി മാറ്റിയത്. പ്രദേശത്തെ ‘ഇസ്ലാം നഗർ’ ഗ്രാമം ഇനി ‘ജഗദീഷ്പൂർ’ എന്നറിയപ്പെടും. ഇതുസംബന്ധിച്ച് ശിവരാജ് സിങ്ങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഉത്തരവിറക്കി.

പേരുമാറ്റം സംബന്ധിച്ച് മധ്യപ്രദേശ് റവന്യൂ വകുപ്പ് ബുധനാഴ്ച ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. മുമ്പ് 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാർ ഹോഷംഗബാദിനെ നർമ്മദാപുരം എന്നും നസ്‌റുല്ലഗഞ്ചിനെ ഭൈരുന്ദ എന്നും പുനർനാമകരണം ചെയ്തിരുന്നു.

സർക്കാരിന്റെ ഈ തീരുമാനത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്. പേര് മാറ്റാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.