
നേരം പുലര്‍ന്നുവരുമ്പോള്‍ കോഴികള്‍ കൂവി ആളുകളെ ഉണര്‍ത്തുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിന്ന് അലാം ക്ലോക്കുകള്‍ കോഴികള്‍ക്ക് പകരം ശബ്ദിച്ചുതുടങ്ങി. ഇപ്പോള്‍ കോഴികളുടെ കൂവല്‍ പലര്‍ക്കും അലോസരമാണ്. അത്തരത്തില്‍ ഒരു അലോസരപ്പെടുത്തലിന്റെ പരാതിയുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു ഡോക്ടര്‍.
നേരം അഞ്ച് അഞ്ചരയാവുമ്പോള്‍ അയല്ക്കാരന്റെ പൂവന്‍കോഴി കൂവാന്‍ തുടങ്ങും, തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണ് ഡോക്ടറായ അലോക് മോദിയുടെ പരാതി. കുരയ്ക്കുന്ന നാല് നായ്ക്കളെയും ഇയാള്‍ വളര്‍ത്തുന്നുണ്ടെന്നും ഡോക്ടര്‍ പറയുന്നു.
രാത്രി ജോലി കഴിഞ്ഞ് വൈകിയാണ് വീട്ടിലെത്താറുള്ളതെന്നും അതിനാല്‍ ഉറങ്ങാന്‍ വൈകുമെന്നും പരാതിക്കാരന് പറഞ്ഞു. അതിരാവിലെ തന്നെ കോഴി കൂവാന്‍ തുടങ്ങുന്നത് തന്നെ അലോസരപ്പെടുത്തുന്നുവെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.
പ്രശ്നം ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാന്‍ ഉടന്‍ തന്നെ ഇരുവിഭാഗത്തെയും സമീപിക്കുമെന്ന് പൊലിസ് അറിയിച്ചു. ‘പ്രശ്നം തുടരുകയാണെങ്കില്‍, ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) സെക്ഷന്‍ 133 പ്രകാരം നടപടിയെടുക്കുമെന്നും പൊലിസ് അറിയിച്ചു.
Comments are closed for this post.