
മദീന: മദീനയിൽ സിയാറത്ത് കഴിഞ്ഞു മടങ്ങവെ വാഹനം അപകടത്തിൽ പെട്ട് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം പറമ്പിൽ പീടിക ചാത്രത്തൊടി സ്വദേശി തൊണ്ടിക്കോടൻ അബ്ദുറസാഖിന്റെ കുടുംബമാണ് അപകടത്തിൽ പെട്ടത്. മദീന സിയാറത് കഴിഞ്ഞ് ഇവർ തായിഫിലേക്കുള്ള മടക്ക യാത്രക്കിടെ മദീനത്ത് നിന്നും 180 കിലോമീറ്റർ അകലെ അംന എന്ന സ്ഥലത്ത് വെച്ചാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.
അപകടത്തെ തുടർന്ന് അബ്ദുറസാകും ഭാര്യ ഭാര്യ ഫാസില കുറ്റാരിയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതയാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികളിൽ മകൾ ഫാത്തിമ റസാൻ ആശുപത്രിയിൽ വെച്ചും മരണപ്പെട്ടതായാണ് വിവരം. മൂത്ത കുട്ടി പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. താഇഫിലാണ് റസാഖ് ജോലി ചെയ്തിരുന്നത്. വിവരമറിഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രികളിൽ എത്തിച്ചേർന്നിട്ടുണ്ട്.