കണ്ണൂര്‍: കണ്ണൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തില്‍ സി.പി.എം നേതാവ് പി ജയരാജന്റെ ചിത്രവും. കതിരൂര്‍ പാട്യം നഗറിലെ പുല്യോട്ടുംകാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തിലാണ് പി ജയരാജന്റെ ചിത്രം വന്നത്. ഇതിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ രംഗത്തെത്തി. വിശ്വാസം രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
തെയ്യത്തിന്റെ ഒപ്പം പാര്‍ട്ടി ചിഹ്നവും ചെഗുവേരയുടെ ചിത്രവും ജയരാജന്റെ ചിത്രവും കലശത്തിലുണ്ടായിരുന്നു.
‘ കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടക്കേണ്ടത്. കലശത്തില്‍ പാര്‍ട്ടി നേതാക്കളുടെ ചിത്രവും ചിഹ്നവും ഉള്‍പ്പെടുത്തിയത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്. വിശ്വാസത്തിന്റെ ഭാഗമായി വര്‍ഗീയ സംഘടനകള്‍ രാഷ്ട്രീയത്തെയും രാഷ്ട്രീയം വിശ്വാസത്തെയും ഉപയോഗപ്പെടുന്നുണ്ട്. എന്നാല്‍ വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല എന്നതാണ് ഞങ്ങളുടെ നിലപാട്’- എം.വി ജയരാജന്‍ പറഞ്ഞു.
Comments are closed for this post.