കണ്ണൂര്‍:പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കരുതലോടെ പ്രതികരിച്ച് സിപിഎം സംസ്ഥാന നേതൃത്വം. പാര്‍ട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നിരോധനം കൊണ്ട് കാര്യമില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. വര്‍ഗ്ഗീയതക്കെതിരെയാണെങ്കില്‍ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചതോടെ ഓഫീസുകള്‍ സീല്‍ ചെയ്യാന്‍ നടപടി തുടങ്ങി സംസ്ഥാന പൊലീസ്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് സംസ്ഥാന പൊലീസിന് ലഭിച്ചു. പിഎഫ്‌ഐ അക്കൗണ്ടുകള്‍ മരവിപ്പിക്കും.
നിരോധനം നിലവില്‍ വരുന്നതോടെ പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടന്‍ മരവിപ്പിക്കും. എല്ലാ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും ഇതിനോടകം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments are closed for this post.