തിരുവനന്തപുരം: മഹാരാജാസ് കോളജിലെ റിസള്‍ട്ട് വിവാദത്തില്‍, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ പരാതിപ്രകാരമുള്ള ക്രൈംബ്രാഞ്ച് കേസിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആര്‍ഷോയുമായി ബന്ധപ്പെട്ട ആരോപണത്തിലെ റിപ്പോര്‍ട്ടിങ്ങും ഗൂഢാലോചനയുടെ ഭാഗമായാണ് കാണേണ്ടതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. വെറുതേയങ്ങ് റിപ്പോര്‍ട്ട് വരില്ല. ഗൂഢാലോചനക്കാര്‍ കൈകാര്യം ചെയ്യപ്പെടണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
കേസിന്റെ മെറിറ്റിലേയ്ക്ക് താന്‍ പോകുന്നില്ല. ഈ വിഷയം കേന്ദ്രസര്‍ക്കാരുമായി താരതമ്യപ്പെടുത്തേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.
കേസില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടോ അവരൊക്കെ ഉള്‍പ്പെടുത്തണമെന്നും മാധ്യമത്തിന്റെ പേരില്‍ ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. മാധ്യമം അവരുടെ സ്റ്റാന്‍ഡില്‍ നില്‍ക്കണമെന്നും അല്ലാതെ സര്‍ക്കാര്‍ വിരുദ്ധ എസ്.എഫ്.ഐ വിരുദ്ധ ക്യാമ്പയിന്‍ നടത്താന്‍ നിന്നാല്‍ മുന്‍പും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. ഇനിയും ഉള്‍പ്പെടുത്തുക തന്നെയാണ് ഉണ്ടാവുക- അദ്ദേഹം പറഞ്ഞു.
നേരത്തെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആര്‍ഷോ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡിപ്പാര്‍ട്‌മെന്റ് കോര്‍ഡിനേറ്റര്‍ വിനോദ് കുമാറിനെ ഒന്നാം പ്രതിയും പ്രിന്‍സിപ്പലിനെ രണ്ടാം പ്രതിയും ആക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി റിപ്പോര്‍ട്ടിങ് നടത്തിയെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തക അഖിലയെ അഞ്ചാം പ്രതിയായി കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Comments are closed for this post.