കൊച്ചി: ലൈഫ് മിഷന്‍ കോഴ കേസില്‍ ഇ.ഡി അറസ്റ്റില്‍ തുടരുന്ന എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഇനി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നല്‍കണമെന്ന് കോടതി ഇഡിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശാരീരികാവസ്ഥ കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രിയായിരുന്നു ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ഇന്ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ശിവശങ്കര്‍.
ലൈഫ് മിഷന്‍ കരാറില്‍ നടന്നത് മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്.
കരാറിന് ചുക്കാന്‍ പിടിച്ച എം.ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈല്‍ ഫോണും ലഭിച്ചതിന് തെളിവുണ്ടെന്ന് ഇഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ മുന്‍കൂറായി കമ്മിഷന്‍ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
Comments are closed for this post.